Kasargod
ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
ഉപ്പള മുസോടി കടപ്പുറത്ത് വെച്ചാണ് കണ്ടെത്തിയത്
കാസര്‍കോട് | ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കുഡ്ലു മീപ്പുഗിരി ഷട്ടിഗുഡെ റോഡ് സ്വദേശി എം ഗിരീഷ (49)യുടെ മൃതദേഹം ഉപ്പള മുസോടി കടപ്പുറത്ത് വെച്ചാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് മൃതദേഹം കരക്കടിഞ്ഞത്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഇദ്ദേഹം ചന്ദ്രഗിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി വ്യാപക തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
---- facebook comment plugin here -----