Kerala
കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി
ചൊവ്വാഴ്ച മുതലാണ് മുസ്തഫയെ കാണാതായത്
ഫറോക്ക് | കാണാതായ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ മൃതദേഹം ചാലിയാറില്‍ നിന്നും കണ്ടെത്തി. മലപ്പുറം പൂക്കോട്ടൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ മുസ്തഫയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച മുതലാണ് മുസ്തഫയെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുസ്തഫയുടെ അവസാന മൊബൈല്‍ ലൊക്കേഷന്‍ ചെറുവണ്ണൂരില്‍ ആണെന്ന് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുസ്തഫയുടെ ചെരുപ്പും സ്‌കൂട്ടറും ഫോറോക്ക് പഴയപാലത്തിന് സമീപം കണ്ടെത്തി.
അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും മുസ്തഫയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.എന്നാല്‍ ഇന്ന് രാവിലെയോടെ മൃതദേഹം ചാലിയാറില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.