Kerala
ആലുവയില്‍ നിന്ന് കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
എടത്തല മണി മുക്കിലെ ന്യൂവല്‍സ് കോളജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥി അതുല്‍ ഷാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊച്ചി|ആലുവയില്‍ നിന്ന് കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവന്തപുരം സ്വദേശി അതുല്‍ ഷാബുവിന്റെ മൃതദേഹമാണ് ഉളിയന്നൂരിലെ സ്‌കൂബാ ടീം ആലുവ പുഴയില്‍ നിന്ന് മുങ്ങിയെടുത്തത്. എടത്തല മണി മുക്കിലെ ന്യൂവല്‍സ് കോളജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അതുല്‍.
മണലി മുക്കില്‍ ബന്ധുവിനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു അതുല്‍. അതുലിനെ ഇന്നലെ മുതല്‍ കാണാതാകുകയായിരുന്നു. അതിനിടെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന് നാട്ടുകാര്‍ പോലീസിലേക്ക് വിവരം നല്‍കി. പോലീസിന്റെ പരിശോധനയില്‍ ഒരു ബൈക്കും മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. ഇത് അതുലിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ആലുവ പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.