Connect with us

Kerala

കോഴിക്കോട് കോവൂരില്‍ ഓവുചാലില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പെട്ടാണ് ശശി ചാലിലേക്ക് വീണത്.

Published

|

Last Updated

കോഴിക്കോട്|കോഴിക്കോട് കോവൂരില്‍ ഓവുചാലില്‍ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോവൂര്‍ സ്വദേശി കളത്തിന്‍പൊയില്‍ വീട്ടില്‍ ശശിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കോവൂര്‍ എംഎല്‍എ റോഡിലെ ഓവുചാലിലാണ് അപകടമുണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കുത്തൊഴുക്കില്‍ പെട്ടാണ് ശശി ചാലിലേക്ക് വീണത്. ബസ് സ്റ്റോപ്പിനടുത്തുള്ള ഡ്രൈനേജിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു.

ഓടയുടെ സ്ലാബില്ലാത്ത ഭാഗത്തിലൂടെയാണ് ശശി വീണത്. ഈ സമയത്ത് കൂടെയുണ്ടായിരുന്നവര്‍ ശശിയെ കൈപിടിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെ ഉള്ളവര്‍ ഉടന്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചു. രാത്രി ഒരു മണി വരെ ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി.

എന്നാല്‍ ഇന്ന് രാവിലെ ഏഴു മണിക്ക് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇഖ്‌റ ക്ലിനിക്കിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തി. കാല്‍വഴുതി വീണ സ്ഥലത്ത് നിന്ന് 300 മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.