LANDSLIDE
അരുണാചലിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദ്ദേഹം കണ്ടെടുത്തത്.

ഗുവാഹത്തി: അരുണ്‍ചല്‍ പ്രദേശിലെ തവാങ് സെക്ടറിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ സൈനികന്റെ മൃതദേഹം അഞ്ച് ദിവസത്തിന് ശേഷം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ രത്നഗിരി സ്വദേശിയാണ് അദ്ദേഹം.സുബേദാര്‍ എഎസ് ധഗാലെയ്ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.
തവാങ് സെക്ടറിലെ ഫോര്‍വേഡ് ഏരിയയില്‍ കരസേനയുടെ ഒരു സംഘം പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായതെന്ന് മുതിര്‍ന്ന കരസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മറ്റെല്ലാവര്‍ക്കും ഗുരുതരമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. എന്നാല്‍ സുബേദാര്‍ ധഗാലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നും അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ഉടന്‍ തിരച്ചില്‍ ആരംഭിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
---- facebook comment plugin here -----