Connect with us

National

ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയില്‍ നിന്ന് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

|

Last Updated

ബെംഗളുരു| ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു.
12 കിലോമീറ്റര്‍ അകലെ ഗോകര്‍ണയില്‍ നിന്ന് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയുടെ മറുകരയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ കാണാതായതാണ് സന്ന ഹനുമന്തപ്പയെ.

മണ്ണിടിച്ചിലില്‍ വീട് തകര്‍ന്നതിന് പിന്നാലെ സന്ന ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരില്‍ ഒരാളാണ് ഇവര്‍. സന്നയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

അതേസമയം ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. ഇന്ന് കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ചാണ് അര്‍ജുനായുള്ള തിരച്ചില്‍ നടത്തുക. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍. ഇന്നു മുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുക.

 

 

---- facebook comment plugin here -----

Latest