Connect with us

Kerala

തൃശൂരില്‍ ക്വാറിയിലെ കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പന്നിശ്ശേരിയിലെ ക്വാറിക്ക് സമീപത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്ന യുവാവ് നീന്താന്‍ വേണ്ടി ക്വാറിയില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോകുകയായിരുന്നു.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ ചൂണ്ടല്‍ പന്നിശ്ശേരിയില്‍ ക്വാറിയിലെ കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂനംമൂച്ചി സ്വദേശി നവീന്‍ സേവിയര്‍ (23)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുന്നംകുളം, ഗുരുവായൂര്‍ അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ പന്നിശ്ശേരിയിലെ ക്വാറിക്ക് സമീപത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്ന യുവാവ് നീന്താന്‍ വേണ്ടി ക്വാറിയില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി.

തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിച്ചു. പിന്നാലെ കുന്നംകുളം ഗുരുവായൂര്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

 

 

---- facebook comment plugin here -----

Latest