Connect with us

Kerala

എം എം ലോറന്‍സിന്റെ മൃതദേഹം; മെഡിക്കല്‍ കോളജില്‍ ഹാജരാവാന്‍ മക്കള്‍ക്ക് അറിയിപ്പ്

പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്

Published

|

Last Updated

കൊച്ചി | അന്തരിച്ച സി പി എം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് കോടതി വിധി അനുസരിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാന്‍ മൂന്നു മക്കള്‍ക്കും അറിയിപ്പ്.

മൃതദേഹം പഠനാവശ്യത്തിനു വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് അനാട്ടി നിയമ പ്രകാരം മെഡിക്കല്‍ കോളജിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പിതാവിന്റെ മൃതദേഹം മതചാരപ്രകാരം പള്ളിയില്‍ അടക്കണമെന്ന മകള്‍ ആശയുടെ ആവശ്യം അനുവദിക്കാതെയാണ് കോടതി തീരുമാനം മെഡിക്കല്‍ കോളജിനു വിട്ടത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നാളെ ഹാജരാകാനാണ് മക്കള്‍ക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക് അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ത്ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി.

മകള്‍ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. തീരുമാനം വരും മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളേജിന് കൈമാറിയിരുന്നു.

മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നാണ് മകള്‍ ആശയുടെ നിലപാട്. എന്നാല്‍, മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് എം എം ലോറന്‍സിന്റെ മകന്‍ എം എല്‍ സജീവന്‍ പ്രതികരിച്ചിരുന്നു. കുടുംബത്തിന്റെ അഭിപ്രായ പ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ തീരുമാനിച്ചത് എന്നായിരുന്നു സി പി എം അറിയിച്ചത്.

 

 

Latest