Connect with us

Kerala

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളില്‍ കണ്ടെത്തിയത്.

Published

|

Last Updated

തൃശൂര്‍ | റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിലാണ് മൃതദേഹമുണ്ടായിരുന്നത്.

ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സ്വീപ്പര്‍ ജീവനക്കാരിയാണ് ബാഗ് കണ്ട് തുറന്നു നോക്കിയത്.

ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.