Connect with us

Kerala

തൃശൂരില്‍ ലോഡ്ജില്‍ ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം; മുറി പുറത്തുനിന്നും പൂട്ടിയ നിലയില്‍

ഇയാള്‍ ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ മുറി പൂട്ടി പോവുകയായിരുന്നു

Published

|

Last Updated

തൃശൂര്‍  | ലോഡ്ജിലെ പൂട്ടിയിട്ട മുറിയില്‍ നിന്നും ഇതര സംസ്ഥാനക്കാരിയുടെ മൃതദേഹം കണ്ടെത്തി. തൃശ്ശൂര്‍ പോസ്റ്റ് ഓഫീസ്  റോഡിലെ ലോഡ്ജിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഒറീസ സ്വദേശിനിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു

ജാര്‍ഖണ്ഡ് സ്വദേശിക്ക് ഒപ്പമാണ് ഇന്നലെ രാത്രി ഒമ്പതോടെ ഇവര്‍ മുറിയെടുത്തതെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പറയുന്നു. ഇയാള്‍ ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ മുറി പൂട്ടി പോവുകയായിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.

 

Latest