Connect with us

Kerala

വര്‍ക്കലയില്‍ പോലീസ് സ്‌റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്

Published

|

Last Updated

തിരുവനന്തപുരം | വര്‍ക്കല പോലീസ് സ്റ്റേഷനു സമീപം റോഡില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല വെട്ടൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. വര്‍ക്കല ഡിവൈഎസ്പി ഓഫിസിനു സമീപത്തെ കടമുറിക്കു മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. തലക്ക് മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ്. കൊലപാതകമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

 

---- facebook comment plugin here -----

Latest