National
കാറില്‍ കടത്തുകയായിരുന്ന ശരീര ഭാഗങ്ങള്‍ കണ്ടെത്തി; മൂന്നുപേര്‍ കസ്റ്റഡിയില്‍
കഷ്ണങ്ങളാക്കി പാത്രത്തില്‍ അടച്ച നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിദഗ്ധ പരിശോധനക്കായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
തേനി | തമിഴ്‌നാട്ടില്‍ തേനിയില്‍ കാറില്‍ കടത്തുകയായിരുന്ന ശരീര ഭാഗങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
കഷ്ണങ്ങളാക്കി പാത്രത്തില്‍ അടച്ച നിലയില്‍ കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ വിദഗ്ധ പരിശോധനക്കായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ആഭിചാര ക്രിയക്കായി കൊണ്ടുപോവുകയായിരുന്നു ശരീരഭാഗങ്ങളെന്ന് സംശയിക്കുന്നു.
വണ്ടിപ്പെരിയാറിലെ ലോഡ്ജില്‍ വച്ചാണ് ശരീരഭാഗങ്ങള്‍ വാങ്ങിയതെന്ന് പിടിയിലായവര്‍ പോലീസിനോടു പറഞ്ഞു. തേനി പോലീസ് അന്വേഷണം പത്തനംതിട്ടയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----