Connect with us

kolkatha

കൊല്‍ക്കത്തയില്‍ വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ പിടിച്ചെടുത്തു

റെയ്ഡില്‍ ആറ് മാനുകളുടെ തോല്‍, രണ്ട് ആനക്കൊമ്പുകള്‍, രണ്ട് കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തത്

Published

|

Last Updated

കൊല്‍ക്കത്ത| നാഗര്‍ബസാറിലെ ഒരു വീട്ടില്‍ നിന്ന്  വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ പിടിച്ചെടുത്തു.  ആറ് മാനുകളുടെ തോല്‍, രണ്ട് ആനക്കൊമ്പുകള്‍, രണ്ട് കാണ്ടാമൃഗങ്ങളുടെ കൊമ്പുകള്‍ എന്നിവ ഉള്‍പ്പടെ നിരവധി വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പശ്ചിമ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക് വ്യക്തമാക്കി.

ഈ ശരീരഭാഗങ്ങള്‍ വടക്കുകിഴക്ക് നിന്ന് കൊണ്ടുവന്നതാണെന്നും അവ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി  അയക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പിടികൂടിയ വസ്തുക്കള്‍ രാജ്യാന്തര കരിഞ്ചന്തയില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്നുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത പോലീസിന്റെ സഹായത്തോടെ വനംവകുപ്പ് സംഘം വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

Latest