Connect with us

National

ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു, ടെറസില്‍ നിന്നും തള്ളിയിട്ടു ; യുവതി അറസ്റ്റില്‍

ഭര്‍ത്താവിന് വിവാഹേതര ബന്ധമുള്ളതായി ഭാര്യ സംശയിച്ചിരുന്നു.

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശില്‍ ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച യുവതി അറസ്റ്റില്‍. ഗുരുതരമായി പൊള്ളലേറ്റ യുവാവ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ ടെറസില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. ആശിഷ് റായ് എന്നയാള്‍ക്കാണ് പൊള്ളലേറ്റത്. ഭാര്യയുടെ വീട്ടിലെത്തിയ ഇയാളുടെ ദേഹത്ത് ഭാര്യ അമൃത റായ് തിളച്ച വെള്ളമൊഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആശിഷിന് വിവാഹേതര ബന്ധമുള്ളതായി അമൃത സംശയിച്ചിരുന്നു.

തന്റെ മൊബൈലും ബൈക്കിന്റെ ചാവിയും ഭാര്യയും ബന്ധുക്കളും പിടിച്ചുവെച്ചു. ചോദിച്ചപ്പോള്‍ വീട്ടില്‍ താമസിക്കാന്‍ പറഞ്ഞു. രാത്രി മൂന്ന് മണിയായപ്പോള്‍ ഭാര്യയുടെ സഹോദരി തയ്യാറാക്കി വെച്ച തിളച്ച വെള്ളം കൊണ്ടുവന്ന് തന്റെ ദേഹത്ത് ഒഴിച്ചു. ഓടാന്‍ ശ്രമിച്ചപ്പോള്‍ ബന്ധുക്കള്‍ പിടിച്ച് വെച്ച് മര്‍ദ്ദിച്ചു. പിന്നീട് ടെറസില്‍ നിന്ന് താഴേക്ക് തള്ളിയിട്ടതായും ആശിഷ് പറഞ്ഞു.

Latest