National
ബോളിവുഡ് നടന്‍ മനോജ് കുമാര്‍ അന്തരിച്ചു
ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മുംബൈ| ബോളിവുഡ് നടന്‍ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ദേശഭക്തി ചിത്രങ്ങളിലൂടെ പ്രശസ്തനാണ് മനോജ് കുമാര്‍. മനോജ് കുമാറിനെ ‘ഭരത് കുമാര്‍’ എന്നായിരുന്നു ആരാധകര്‍ വിളിച്ചിരുന്നത്.
സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും മനോജ് കുമാര്‍ ശ്രദ്ധ നേടി. ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പുറമേ ഏഴ് ഫിലിംഫെയര്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1992ല്‍ പത്മശ്രീയും 2015ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും മനോജ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്.
---- facebook comment plugin here -----