National
ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു
ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം
മുംബൈ | ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് സ്വന്തം വസതിയില്‍ വച്ചു കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ കവര്‍ച്ച നടത്താന്‍ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടില്‍ കവര്‍ച്ച നടക്കുന്നതിനിടെ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ താരത്തിന് ആറ് മുറിവുകളാണുള്ളത്.
ഇതില്‍ രണ്ടുമുറിവുകള്‍ ഗൗരവമുള്ളതാണെന്ന് പോലീസ് അറിയിച്ചു. വീട്ടിലുണ്ടായത് കവര്‍ച്ച ശ്രമമാണോ അതോ വധശ്രമം തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ് പറയുന്നു.
---- facebook comment plugin here -----