Connect with us

National

ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസ്; പ്രതി ബംഗ്ലാദേശിയെന്ന് സംശയം: തിരിച്ചറിയല്‍ രേഖകള്‍ വ്യാജം

അഞ്ച്- ആറ് മാസം മുമ്പാണ് പ്രതി മുബൈയിലെത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് മുബൈ പോലീസ്. നടനെ കുത്തിപരുക്കേല്‍പ്പിച്ച പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.

മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദ് എന്ന മുപ്പതുകാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. പ്രതി ഇന്ത്യയില്‍ കഴിഞ്ഞത് കള്ളപ്പേരിലാണെന്നും പോലീസ് വ്യക്തമാക്കി.

അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് പ്രതി മുബൈയിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

ഹൗസ് കീപ്പിംഗ് ഏജന്‍സിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. കുറ്റകൃത്യത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും പോലീസ് വ്യക്തമാക്കി.

Latest