Connect with us

sreenivasan murder palakkad

ശ്രീനിവാസന്‍ വധക്കേസ് പ്രതിയുടെ വീടിന് നേരെ ബോംബേറ്

പുലര്‍ച്ചെ ഒന്നര മണിയോടെയാണ് പെട്രോള്‍ ബോംബെറിഞ്ഞത്

Published

|

Last Updated

പാലക്കാട് | ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ള ഫിറോസിന്റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭഴം. ബൈക്കിലെത്തി പെട്രോള്‍ നിറച്ച ബിയര്‍ ബോട്ടില്‍ വീടിന് നേരെ ബോംബെറിയുകയായിരുന്നു. ഫിറോസിന്റെ പ്രായമാത മാതാവും പിതാവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പെട്രോള്‍ കുപ്പിക്ക് തീ പിടിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

പുലര്‍ച്ചെ ശബ്ദം കേട്ടാണ് എണീറ്റത്. ചില്ല് കുപ്പികള്‍ പൊട്ടുന്ന ശബ്ദം കേട്ടു. നല്ല ഗന്ധം ഉണ്ടായിരുന്നു. ഉടനെ പോലീസില്‍ വിവരമറിയിച്ചു. പേടിച്ച് വിറച്ചാണ് ഇരിക്കുന്നതെന്നും ഫിറോസിന്റെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. മകന്‍ എവിടെയാണെന്ന് അറിയില്ല. വലിയ ആശങ്കയോടെയാണ് ഞാനും ഭര്‍ത്താവും കഴിയുന്നതെന്നും ഇവര്‍ പറഞ്ഞു.
വീടിന്റെ പരിസരത്തുള്ള സി സി ടി വി ക്യാമറകള്‍ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് പോലീസിന്റെ പദ്ധതി. സംഭവത്തില്‍ ഹേമാംബിക നഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘം സഞ്ചരിച്ച ബൈക്കുകളില്‍ ഒന്ന് ഓടിച്ചത് ഫിറോസായിരുന്നുവെന്നാണ് പോലീസ പറയുന്നത്. ശ്രീനിവാസന്‍ വധത്തില്‍ 13 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.

 

Latest