National
മണിപ്പൂരില്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു, മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക്
ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് സ്ഫോടനത്തിന്ഉപയോഗിച്ചതെന്ന് സംശയിക്കുന്നു.

ഇംഫാല്‍ | മണിപ്പൂരിലെ ഇംഫാലില്‍ സര്‍വകലാശാല കോമ്പൗണ്ടിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ആണ് സ്ഫോടനത്തിന്ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം.
സ്‌ഫോടനത്തില്‍ പരുക്കേറ്റ രണ്ടുപേരെയും രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. മറ്റൊരാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ വര്‍ഷം മേയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘര്‍ഷം സംസ്ഥാനത്ത് ഇപ്പോഴും തുടരുകരയാണ്. പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചിനെ തുടര്‍ന്നാണ് അക്രമം ആരംഭിച്ചത്.