K SUDHAKARAN AGAINST CPM
ബോംബ് നിര്‍മാണം സി പി എമ്മിന് കുടില്‍ വ്യവസായം: കെ സുധാകരന്‍
മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമറിയാതെ കണ്ണൂരില്‍ ഇലപോലും അനങ്ങില്ല
കണ്ണൂര്‍ | തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സംഭവത്തില്‍ കൊല്ലപ്പെട്ട ജിഷ്ണു ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണ്. കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍വ്യവസായം പോലെയാണ് സി പി എം കൊണ്ടുനടക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചും കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും അവരുടെ കൈയിലുണ്ട്. ഇതെല്ലാം പ്രയോഗിക്കാന്‍ കൊലയാളി സംഘവും വാടകഗുണ്ടകളുമുണ്ട്. ഇതിനെതിരേ ജീവന്‍ പണയംവെച്ചാണ് ജനാധിപത്യ വിശ്വാസികള്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത്.
സി പി എം കേന്ദ്രങ്ങളില്‍ വ്യാപകമായ രീതിയില്‍ ബോംബ് നിര്‍മാണം നടക്കുന്നു. പലവട്ടം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭരണകക്ഷിയെ തൊടാന്‍ പോലീസിന് ഭയമാണ്. മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും നാടായ കണ്ണൂരില്‍ അവര്‍ അറിയാതെ ഇലപോലും അനങ്ങില്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.