Connect with us

Kerala

പത്തനംതിട്ട കലക്ടറേറ്റിന് ബോംബ് ഭീഷണി

തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി കലക്ടറേറ്റില്‍ പരിശോധന നടത്തി. രണ്ടര മണിക്കൂറോളം പരിശോധന നീണ്ടു. എന്നാല്‍, ബോംബൊന്നും കണ്ടെത്താനായില്ല.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട കലക്ടറേറ്റിന് ബോംബ് ഭീഷണി. ആര്‍ ഡി എക്‌സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും ജീവനക്കാരെ ഉടന്‍ ഒഴിപ്പിക്കണമെന്നുമുള്ള സന്ദേശം ജില്ലാ കലക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് വന്നത്.

ആസിഫ് ഗഫൂര്‍ എന്ന ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. പാര്‍ലിമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നും സന്ദേശത്തില്‍ പറയുന്നു

രാവിലെ 6.48-ന് ഇ മെയിലില്‍ വന്ന സന്ദേശം 10 മണിക്ക് ഓഫീസിലെത്തിയ ഉദ്യോഗസ്ഥരാണ് കണ്ടത്. ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി കലക്ടറേറ്റില്‍ പരിശോധന നടത്തി. രണ്ടര മണിക്കൂറോളം പരിശോധന നീണ്ടു. എന്നാല്‍, ബോംബൊന്നും കണ്ടെത്താനായില്ല.

 

Latest