National
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
സംഭവത്തെ തുടര്‍ന്ന് ഇന്നത്തെ ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. പശ്ചിമ വിഹാറിലെ ഭട്‌നഗര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ശ്രീനിവാസ് പുരിയിലെ കോംബ്രിഡ്ജ് സ്‌കൂള്‍,ഈസ്റ്റ് ഓഫ് കൈലാഷിലെ ഡിപിഎസ് അമര്‍ കോളനി എന്നീ മൂന്ന് സ്‌കൂളുകള്‍ക്കാണ് ഫോണ്‍ കോള്‍ വഴി ഭീഷണി സന്ദേശം വന്നത്.
സംഭവത്തെ തുടര്‍ന്ന് ഇന്നത്തെ ക്ലാസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അഗ്‌നിശമനസേനയും പോലീസ് ഉദ്യോഗസ്ഥരും ഉടന്‍ തന്നെ സ്ഥലത്തെത്തി സമഗ്രമായ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഡല്‍ഹി പോലീസ് അറിയിക്കുന്നത്.
നേരത്തെയും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഡല്‍ഹിയിലെ പല സ്‌കൂളുകളിലേക്കും എത്തിയിരുന്നു. കെട്ടിടത്തിനകത്ത് നിരവധി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നും, അവ നിര്‍വീര്യമാക്കണമെങ്കില്‍ 30000 ഡോളര്‍ നല്‍കണം എന്നുമായിരുന്നു സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്.