Connect with us

National

ബോംബ് ഭീഷണി; ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു

സര്‍ക്കാരിന്റെ സെക്യൂരിറ്റി റെഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു വിടുകയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  സാമൂഹി മാധ്യമം വഴി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുള്ളവര്‍ സുരക്ഷിതരാണെന്നും കൂടുതല്‍ പരിശോധന നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ രണ്ടിനാണ് വിമാനം പറന്നുയര്‍ന്നത്. തൊട്ടുപിന്നാലെ സാമൂഹിക മാധ്യമം വഴി ബോംബ് ഭീഷണിയും ലഭിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ സെക്യൂരിറ്റി റെഗുലേറ്ററി കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചു വിടുകയായിരുന്നു

ഒക്ടോബര്‍ 14-ന് മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലെ ഖഎഗ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്ന AI119 ഫ്‌ലൈറ്റിന് പ്രത്യേക സുരക്ഷാ അലര്‍ട്ട് ലഭിച്ചു.വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു. എല്ലാ യാത്രക്കാരും ഡല്‍ഹി എയര്‍പോര്‍ട്ട് ടെര്‍മിനലിലാണ്. അപ്രതീക്ഷിതമായി ഉണ്ടായത തടസ്സത്തിലൂടെ ഉണ്ടായ യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കാന്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്- എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.