Kerala
തിരുവനന്തപുരത്ത് ഹോട്ടലില്‍ ബോംബ് ഭീഷണി
മനുഷ്യ ബോംബ് 2.30ന് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം
തിരുവനന്തപുരം | തിരുവനന്തപുരത്തെ ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ബോംബ് ഭീഷണി. പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. മനുഷ്യ ബോംബ് 2.30ന് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരിലാണ് ഇ-മെയില്‍ സന്ദേശമെത്തിയത്.
റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഹോട്ടല്‍ ഫോര്‍ട്ട് മാനർ പ്രവർത്തിക്കുന്നത്. ഹോട്ടല്‍ അധികൃതര്‍ക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് ഹോട്ടലില്‍ ഒരു വിവാഹനിശ്ചയ ചടങ്ങ് നടക്കുന്നു. ഇതിനിടെയാണ് ഭീഷണിസന്ദേശം.
മാധ്യമ സ്ഥാപനങ്ങളിലുള്‍പ്പെടെ രാവിലെയോടെ ഈ സന്ദേശമെത്തി. ഹോട്ടലിലെ അതിഥികളുടെ വിവരങ്ങളും പരിശോധിക്കുകയാണ്. ഫയര്‍ഫോഴ്‌സ് സംഘവും ഹോട്ടല്‍ മാനറിലെത്തി. തിരുവനന്തപുരം ഡി സി പിയുടെ നേതൃത്വത്തിലാണ് പരിശോധന. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.