Connect with us

Eranakulam

വ്യാജ ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിൽ റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചുവിളിച്ചു

യാത്രക്കാരെയും ലഗ്ഗേജും പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

Published

|

Last Updated

കൊച്ചി | നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. നെടുമ്പാശ്ശേരിയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ ബോംബ് വെച്ചുവെന്നാണ് ഭീഷണി സന്ദേശം എത്തിയത്. തുടർന്ന് പുറപ്പെടാനൊരുങ്ങിയ വിമാനം റൺവേയിൽ നിന്ന് തിരിച്ചുവിളിച്ചു.

യാത്രക്കാരെയും ലഗ്ഗേജും പുറത്തിറക്കി ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്ന് വിമാനം ബംഗളൂരുവിലേക്ക് തിരിച്ചു.

കഴിഞ്ഞ മാസം ബോംബ് ഭീഷണിയെ തുടർന്ന് വിമാനത്തിൽ രണ്ടു തവണ പരിശോധന നടത്തിയിരുന്നു.

---- facebook comment plugin here -----

Latest