Connect with us

National

പട്‌ന വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ഒരു അജ്ഞാത ഫോണ്‍ കോളിലൂടെയാണ് ഭീഷണി മുഴക്കിയത്.

Published

|

Last Updated

പട്‌ന| പട്‌ന വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ജയപ്രകാശ് നാരായണ്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ 10.47-ഓടെയാണ് സംഭവം. ഒരു അജ്ഞാത ഫോണ്‍ കോളിലൂടെയാണ് ഭീഷണി മുഴക്കിയത്.

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിമാനത്താവള പരിസരങ്ങള്‍ പരിശോധിച്ചു. അതേസമയം വിമാന സര്‍വ്വീസുകള്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.