Connect with us

National

സ്‌ക്കൂളില്‍ ബോംബ് ഭീഷണി; ജീവനക്കാരേയും കുട്ടികളേയും ഒഴിപ്പിച്ചന്ന് ഡല്‍ഹി പൊലീസ്

ഇമെയില്‍ വഴിയാണ് സ്‌കൂളിന് ഭീഷണി സന്ദേശം ലഭിച്ചത്.

Published

|

Last Updated

ന്യൂഡെല്‍ഹി| ഡല്‍ഹിയിലെ സാദിഖ് നഗറിലുള്ള ഇന്ത്യന്‍ സ്‌കൂളിന് ബോംബ് ഭീഷണി. തുടര്‍ന്ന് സ്‌കൂളിലെ ജീവനക്കാരേയും കുട്ടികളേയും ഒഴിപ്പിച്ചന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്. ഇന്ന് രാവിലെ 10.49ഓടെയാണ് ഇമെയില്‍ ലഭിച്ചത്.

2022 നവംബറിലും സമാനമായ രീതിയിൽ സ്കൂളിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചുവെങ്കിലും പിന്നീട് ഭീഷണി വ്യാജമെന്ന് തെളിയുകയായിരുന്നു.