Kerala
തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി
ഇന്നലെ പാലക്കാട്,കോട്ടയം, കൊല്ലം കലക്ടറേറ്റുകളിലും ബോംബ് ഭീഷണി വന്നിരുന്നു.

തിരുവനന്തപുരം | തിരുവനന്തപുരം ജില്ലാ കോടതിയില്‍ ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തുകയാണ്.
ഇന്നലെ പാലക്കാട്,കോട്ടയം, കൊല്ലം കലക്ടറേറ്റുകളിലും ബോംബ് ഭീഷണി വന്നിരുന്നു. എക്സ്പ്ലോസീവ് ഡിവൈസുകള്‍ കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വച്ചിട്ടുണ്ടെന്നും പൊട്ടിത്തെറിക്കുമെന്നും പറഞ്ഞായിരുന്നു സന്ദേശം.
കലക്ടറര്‍മാരുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്.ബോംബ് സ്‌ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
---- facebook comment plugin here -----