Connect with us

National

ബോംബ് ഭീഷണി; ഇന്‍ഡിഗോ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി

187 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Published

|

Last Updated

റായ്പൂര്‍| ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി. 187 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ കൊല്‍ക്കത്തയിലേക്ക് പോയ വിമാനമാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതെന്ന് പോലീസ് പറഞ്ഞു.

രാവിലെ ഒമ്പത് മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തില്‍ ഇറക്കി. സുരക്ഷാ പരിശോധനകള്‍ക്കായി വിമാനം ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെക്നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും വിമാനം പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.