National
ഡല്‍ഹിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം; പന്ത്രണ്ടാം ക്ലാസുകാരന്‍ കുറ്റം സമ്മതിച്ചു
മുന്‍പും സമാനമായ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും വിദ്യാര്‍ഥി ഡല്‍ഹി പോലീസിനോട് പറഞ്ഞു

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചതിന് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍. വിദ്യാര്‍ഥി കുറ്റം സമ്മതിച്ചതായും മുന്‍പും സമാനമായ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും വിദ്യാര്‍ഥി ഡല്‍ഹി പോലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡല്‍ഹിയിലെ 100ലധികം സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. വിപിഎന്‍ ഉപയോഗിച്ചായിരുന്നു സന്ദേശങ്ങള്‍ അയച്ചിരുന്നതിനാല്‍ പ്രതികളിലേക്ക് എത്താന്‍ വൈകി. ഒക്ടോബര്‍ 20ന് സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. സ്‌ഫോടനത്തില്‍ മതില്‍ തകര്‍ന്നിരുന്നു
രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷനും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. പരീക്ഷ മാറ്റിവെക്കാനും സ്‌കൂള്‍ അടച്ചിടാനുമാണ് ഇങ്ങനെ സന്ദേശങ്ങള്‍ അയച്ചതെന്നാണ് വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയത്.