Connect with us

Kerala

കൊച്ചി-ബെം​ഗളൂരു വിമാനത്തിൽ ബോംബ് ഭീഷണി

ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുടെ സിഇഓമാരുമായി ഡൽഹിയിൽ യോഗം പുരോ​ഗമിക്കുകയാണ്

Published

|

Last Updated

കൊച്ചി| കൊച്ചി വിമാനത്താവളത്തില്‍ നിന്നും രാത്രി പുറപ്പെടേണ്ട കൊച്ചി-ബെംഗളൂരു വിമാനത്തില്‍ ബോംബ് ഭീഷണി.സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ പോകേണ്ട യാത്രക്കാരെ ദേഹപരിശോധനക്ക് വിധേയമാക്കി. എക്‌സിലൂടെയാണ് ബോംബ് ഭീഷണി വന്നത്.

വിമാനത്തിനകത്തും അധികൃതര്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി ലഭിക്കുകയാണ്. ഈ സാഹചര്യം കൂടുതല്‍ ഗൗരവമായാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കണക്കാക്കുന്നത്.

പ്രതിസന്ധി നേരിടാൻ കേന്ദ്രവും സിവിൽ വ്യോമയാന അധികാരികളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ വിമാന കമ്പനികളുടെ സിഇഓമാരുമായി ഡൽഹിയിൽ യോഗം പുരോ​ഗമിക്കുകയാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷനാണ് സിഇഒമാരെ ഡൽഹിക്ക് വിളിപ്പിച്ചത്.