bomb threat
ബോംബ് ഭീഷണി; മോസ്‌കോ- ഗോവ വിമാനം ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി
ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ജാംനഗര്‍ | റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാര്‍ട്ടേഡ് വിമാനം ഗുജറാത്തില്‍ അടിയന്തരമായി ഇറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് 244 പേരുള്ള വിമാനം ഗുജറാത്തിലെ ജാംനഗറില്‍ ഇറക്കിയത്. ഗോവ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനത്തില്‍ 236 യാത്രക്കാരും എട്ട് ജീവനക്കാരുമാണുള്ളത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പോലീസും ബോംബ് ഡിറ്റക്ഷന്‍, ഡിസ്‌പോസല്‍ സ്‌ക്വാഡും വിമാനം പരിശോധിച്ചതായി രാജ്‌കോട്ട്- ജാംനഗര്‍ റേഞ്ച് ഐ ജി അശോക് കുമാര്‍ യാദവ് അറിയിച്ചു.
ഒറ്റപ്പെട്ട ബേയിലേക്ക് വിമാനം മാറ്റിയതായി ജാംനഗര്‍ വിമാനത്താവള അധികൃതര്‍ അറിയിച്ചു. ജാംനഗര്‍ ഇന്ത്യന്‍ വ്യോമസേനാ താവളത്തിലാണ് അസുര്‍ എന്ന വിമാനം ഇറക്കിയത്. ഗോവയിലെ ദാബോലിം വിമാനത്താവളത്തിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്.