air india
ബോംബ് ഭീഷണി; മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി
ഫോണ്‍വഴിയാണ് ബോംബ് ഭീഷണി വന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു
തിരുവനന്തപുരം | ബോംബ് ഭീഷണിയെതുടര്‍ന്ന് മുംബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്ത് യാത്രക്കാരെ പുറത്തിറക്കിയശേഷം യാത്രക്കാരെയും ലഗേജും പരിശോധനക്ക് വിധേയമാക്കി. വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഫോണ്‍വഴിയാണ് ബോംബ് ഭീഷണി വന്നത്. ഫോണിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിച്ചത്. ഇതോടെ എമര്‍ജന്‍സി ലാന്‍ഡിങ്ങിന് നിര്‍ദേശം നല്‍കുകയായിരുന്നു. മുംബൈയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു.