Connect with us

National

ബെംഗളുരു വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണ്.

Published

|

Last Updated

ബെംഗളുരു| ബെംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി. രണ്ട് ദിവസം മുമ്പ് ഇ മെയില്‍ സന്ദേശം വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റ് ബെംഗളുരു ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സജിത്ത് കുമാര്‍ പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയോടെ ഡല്‍ഹിയിലും നോയിഡയിലും പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. അല്‍കോണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനാണ് ബോംബ് ഭീഷണി സന്ദേശം ഇ മെയില്‍ വഴി ലഭിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും പോലീസ് സ്‌കൂളിലെത്തുകയും ചെയ്തു. സ്‌കൂളും പരിസരവും പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.

 

 

---- facebook comment plugin here -----

Latest