Connect with us

National

ബോംബെ ഹൈക്കോടതി കെട്ടിടത്തിന് ബോംബ് ഭീഷണി; വ്യാജ സന്ദേശമെന്ന് പോലീസ്

ഔറംഗബാദിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ബിഹാറില്‍ നിന്ന് ഭീഷണി കോള്‍ ലഭിച്ചത്.

Published

|

Last Updated

ഔറംഗബാദ്| ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്റെ കെട്ടിടത്തില്‍ ബോംബ് വെച്ചെന്ന സന്ദേശം വ്യാജം. പോലീസ് നടത്തിയ പരിശോധനയിലാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച വൈകീട്ട് 5.45-നാണ് ഔറംഗബാദിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ബിഹാറില്‍ നിന്ന് ഭീഷണി കോള്‍ ലഭിച്ചത്.

എന്നാല്‍ പുണ്ഡലിക് നഗര്‍ പോലീസ് സ്റ്റേഷനിലെയും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡിന്റെയും സംഘങ്ങള്‍ ഹൈക്കോടതി കെട്ടിടത്തിലെത്തി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. കെട്ടിടത്തിന്റെ രണ്ട് നിലകളിലും പിന്‍ഭാഗങ്ങളിലും ഹൈക്കോടതിയുടെ പാര്‍ക്കിംഗ് ഏരിയയിലും സംഘം പരിശോധന നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പുണ്ഡലിക് നഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.