Connect with us

International

ഈഫൽ ടവറിന് ബോംബ് ഭീഷണി; ആളുകളെ ഒഴിപ്പിച്ചു

ടവർ തൽക്കാലം അടച്ചിട്ടിരിക്കുകയാണ്.

Published

|

Last Updated

പാരീസ് | ബോംബ് ഭീഷണിയെ തുടർന്ന് ഈഫൽ ടവറിന്റെ മൂന്ന് നിലകളും ഒഴിപ്പിച്ചു. കെട്ടിടത്തിൽ പരിശോധന നടത്തിവരികയാണ്. ടവർ തൽക്കാലം അടച്ചിട്ടിരിക്കുകയാണെന്ന് ഫ്രാൻസിന്റെ ബിഎഫ്എംടിവി റിപ്പോർട്ട് ചെയ്യുന്നു.

പാരീസിലെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമായ ഈഫൽ ടവർ ഏകദേശം ഏഴ് ദശലക്ഷം ആളുകൾ പ്രതിവർഷം സന്ദർശിക്കുന്നുവെന്നാണ് കണക്കുകൾ. ടവറിന്റെ തെക്ക് ഭാഗത്ത് ഒരു പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്. അതിന്റെ പരിസരം വീഡിയോ നിരീക്ഷണത്തിലാണ്. കൂടാതെ സന്ദർശകർക്ക് പ്രവേശിക്കുന്നതിന് മുമ്പ് സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുമുണ്ട്.

ഈഫൽ ടവർ ഒഴിപ്പിക്കുന്നത് അപൂർവമാണ്. 2019 ൽ ഒരാൾ ടവറിലേക്ക് കയറുന്നത് കണ്ടതിനെത്തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും അടയ്ക്കുകയും ചെയ്തിരുന്നു.