Connect with us

National

ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ ഒഴിപ്പിച്ചു

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. 

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനത്തിലെ യാത്രക്കാരെ ഒഴിപ്പിച്ചു. പുലര്‍ച്ചെ 5.35ഓടെ ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് പോകേണ്ട ഇന്‍ഡിഗോ 6ഇ2211 വിമാനത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്.

വിമാനത്തിലെ യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന്‌ വിമാനത്താവള അധികൃതർ ഉത്തരവിട്ടു.

കൂടുതല്‍ പരിശോധനയ്ക്കായി വിമാനം വിമാനത്താവളത്തിലെ ഐസൊലേഷന്‍ ബേയിലേക്ക് മാറ്റി. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മുഴുവന്‍ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം വിമാനം ടെര്‍മിനല്‍ ഏരിയയില്‍ തിരികെ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

 

---- facebook comment plugin here -----

Latest