National
പാരീസ്-മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിംഗ് നടത്തി
വിമാനത്തില്‍ 294 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

മുംബൈ|പാരീസ്-മുംബൈ വിമാനത്തിന് ബോംബ് ഭീഷണി. പാരീസില്‍ നിന്ന് മുംബൈയിലെത്തിയ വിസ്താര യുകെ 024 വിമാനത്തിനാണ് ബോംബ് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തില്‍ 294 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
അതേസമയം, ബോംബ് ഭീഷണി സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ സംഭവമുണ്ടായിരുന്നു. ഡല്‍ഹി-ശ്രീനഗര്‍ വിസ്താര വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്.
---- facebook comment plugin here -----