Connect with us

National

റിസർവ് ബേങ്കിന് ബോംബ് ഭീഷണി; സന്ദേശം റഷ്യൻ ഭാഷയിൽ

കെട്ടിടത്തിൽ ഐ ഇ ഡി സ്ഥാപിച്ചിട്ടുണ്ടെന്നും അഞ്ച് ദിവസത്തിനുള്ളിൽ റിമോട്ട് സംവിധാനം വഴി ഇത് പ്രവർത്തിപ്പിക്കുമെന്നുമായിരുന്നു സന്ദേശം.

Published

|

Last Updated

മുംബൈ | റിസർവ് ബേങ്കിന് അജ്ഞാത ബോംബ് ഭീഷണി. മുംബൈയിലെ റിസർവ് ബേങ്ക് കെട്ടിടത്തിൽ ഐ ഇ ഡി സ്ഫോടക വസ്തു സ്ഥാപിച്ചിട്ടുണ്ടെന്ന് കാണിച്ച് റിസർവ് ബേങ്ക് ഗവർണറുടെ ഔദ്യോഗിക ഇ മെയിൽ ഐഡിയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇതേ തുടർന്ന് പോലീസ് എത്തി കെട്ടിടവും പരിസരവും വിശദമായി പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല.

റഷ്യൻ ഭാഷയിലാണ് ഇമെയിൽ സന്ദേശം തയ്യാറാക്കിയത്. കെട്ടിടത്തിൽ ഐ ഇ ഡി സ്ഥാപിച്ചിട്ടുണ്ടെന്നും അഞ്ച് ദിവസത്തിനുള്ളിൽ റിമോട്ട് സംവിധാനം വഴി ഇത് പ്രവർത്തിപ്പിക്കുമെന്നുമായിരുന്നു സന്ദേശം. ഉക്രൈന് വേണ്ടിയുള്ള ബ്രദർ ഹുഡ് മൂവ്മെന്റിൽ പങ്കാളിയാകണമെന്ന് മെയിലിൽ ഗവർണറോട് അഭ്യർഥിക്കുന്നുമുണ്ട്.

സംഭവത്തിൽ മാതാ അംബേദ്കർ മാർഗ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Latest