National
മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു
ബോംബ് സ്ക്വാഡ് മൂന്ന് സ്കൂളുകളിലും പരിശോധന നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്തിയില്ല
ഇൻഡോർ | മധ്യപ്രദേശിലെ ഇൻഡോറിലെ രണ്ട് സ്കൂളുകൾക്കും കർണാടകയിലെ കൽബുർഗിയിലെ ഒരു സ്കൂളിലുനും ഇമെയിൽ വഴി ബോംബ് ഭീഷണി. ഇതേ തുടർന്ന് വിദ്യാർത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡ് മൂന്ന് സ്കൂളുകളിലും പരിശോധന നടത്തിയെങ്കിലും ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
മധ്യപ്രദേശിൽ കൺഡ്വ റോഡിലെ ന്യൂ ഡിഗംബർ പബ്ലിക് സ്കൂളിനും റൗവിലെ ഇന്ദോർ പബ്ലിക് സ്കൂളിനുമാണ് ഇന്ന് രാവിലെ ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ആർഡിഎക്സ് ഉപയോഗിച്ച് സ്കൂളിൽ സ്ഫോടനം നടത്തുമെന്നായിരന്നു ഭീഷണി. ഇതോടൊപ്പം തമിഴ് ഭാഷയിലും ചില കാര്യങ്ങൾ എഴുതിയിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് രാജേഷ് ദണ്ടോട്ടിയ പറഞ്ഞു.
സമാനമായ ഭീഷണി സന്ദേശം തന്നെയാണ് കൽബുർഗിയിലെ സ്വകാര്യ സ്കുളിനും ഇമെയിൽ വഴി ലഭിച്ചത്. ആർ ഡി എക്സ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. തമിഴിൽ തന്നെയായിരുന്നു ഭീഷണി സന്ദേശം.
സന്ദേശങ്ങൾ വ്യാജമാണെന്നാണ് പോലീസ് കരുതുന്നത്.