Connect with us

National

വിമാന സര്‍വീസുകള്‍ക്കെതിരായ ബോംബ് ഭീഷണി; 'എക്‌സി'നോട് വിവരം തേടി ഡല്‍ഹി പോലീസ്

വ്യാജ ഭീഷണി പോസ്റ്റ് ചെയ്യുന്നവരുടെ വിവരമാണ് തേടിയത്. അന്വേഷണത്തിന് എഫ് എസ് ഒയും ഡല്‍ഹി പോലീസും ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം.

Published

|

Last Updated

ന്യൂഡല്‍ഹി | വിമാന സര്‍വീസുകള്‍ക്കെതിരായ ബോംബ് ഭീഷണിയില്‍ ‘എക്‌സി’നോട് വിവരം തേടി ഡല്‍ഹി പോലീസ്. വ്യാജ ഭീഷണി പോസ്റ്റ് ചെയ്യുന്നവരുടെ വിവരമാണ് തേടിയത്.

അന്വേഷണത്തിന് എഫ് എസ് ഒയും ഡല്‍ഹി പോലീസും ചേര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഭീഷണി സന്ദേശക്കാര്‍ വി പി എന്നും ഡാര്‍ക്ക് ബ്രൗസറുകളും ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ പിടിയിലാകുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

 

---- facebook comment plugin here -----

Latest