Connect with us

National

തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി; അന്വേഷണം

ബോംബ് സ്‌ക്വാഡും സ്നിഫര്‍ ഡോഗും സ്ഥലത്തെത്തിയിട്ടുണ്ട്.

Published

|

Last Updated

ചെന്നൈ| തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്‌കൂളുകള്‍ക്കുനേരെ ബോംബ് ഭീഷണി. ഇന്നാണ് സ്‌കൂളുകള്‍ക്ക് നേരെ ഭീഷണിയുണ്ടായത്. ഇ-മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സ്‌കൂളുകളില്‍ പരിശോധന നടക്കുകയാണ്. ബോംബ് സ്‌ക്വാഡും സ്നിഫര്‍ ഡോഗും സ്ഥലത്തെത്തിയിട്ടുണ്ട്. ബോംബ് ഭീഷണി ലഭിച്ച സ്‌കൂളുകളില്‍ തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളജും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.