Connect with us

National

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ കടലാസ്; പരിശോധന കര്‍ശനമാക്കി

ആരാണ് ബോംബ് എന്ന് എഴുതിയ കടലാസ് ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ കടലാസ് കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് ശുചിമുറിയില്‍ ബോംബ് എന്ന് എഴുതിയ കടലാസ് കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്തിനുള്ളിലും പുറത്തും വിശദമായ പരിശോധന നടത്തി. എന്നാല്‍ യാതൊന്നും കണ്ടെത്താനായില്ല.

വഡോദരയ്ക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ത്തുന്ന കടലാസ് കണ്ടെത്തിയത്. ആരാണ് ബോംബ് എന്ന് എഴുതിയ കടലാസ് ശുചിമുറിയില്‍ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയതായി അധികൃതര്‍ അറിയിച്ചു.