Connect with us

murder attempt

ജപ്പാന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വേദിക്ക് സമീപം ബോംബാക്രമണം

സ്‌ഫോടനമുണ്ടായയുടനെ പ്രധാനമന്ത്രിയെ സൈനികര്‍ സുരക്ഷിതമായി ഒഴിപ്പിച്ചു.

Published

|

Last Updated

ടോക്യോ | ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്ക് സമീപം സ്‌ഫോടനം. പ്രധാനമന്ത്രി സുരക്ഷിതനാണ്. സ്‌ഫോടനമുണ്ടായയുടനെ പ്രധാനമന്ത്രിയെ സൈനികര്‍ സുരക്ഷിതമായി ഒഴിപ്പിച്ചു.

വാകയാമയിലെ തുറമുഖത്താണ് സംഭവമുണ്ടായത്. ആര്‍ക്കും പരുക്കില്ല. സംഭവസ്ഥലത്ത് നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ജൂലൈയില്‍ അന്നത്തെ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വധിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് അക്രമി ആബെക്ക് നേരെ നിറയൊഴിച്ചത്. ജപ്പാനില്‍ ജി7 മന്ത്രിതല പരിപാടികള്‍ നടക്കാനിരിക്കെയാണ് പുതിയ സംഭവം.