Connect with us

Kozhikode

പുസ്തക പ്രകാശനവും വയോജനവേദി ഉദ്ഘാടനവും

വയോജന വേദി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുന്നത്തൂര്‍ രാധാകൃഷ്ണന്‍ എഴുതിയ 'പാട്ടവിളക്ക് ' സാഹിത്യകാരന്‍ യു കെ കുമാരന്‍ നോവലിസ്റ്റ് പ്രവീണ്‍ ചന്ദ്രന് നല്‍കി പ്രകാശനം ചെയ്യുന്നു.

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ പുസ്തക പ്രകാശനവും വയോജന വേദി ഉദ്ഘാടനവും നടന്നു. കുന്നത്തൂര്‍ രാധാകൃഷ്ണന്‍ എഴുതിയ ‘പാട്ടവിളക്ക് ‘ സാഹിത്യകാരന്‍ യു കെ കുമാരന്‍ നോവലിസ്റ്റ് പ്രവീണ്‍ ചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു.

വയോജന വേദി ലൈബ്രറി കൗണ്‍സില്‍ താലൂക്ക് സെക്രട്ടറി വി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സിനിമ, നാടക, സാഹിത്യ രംഗത്തെ പ്രമുഖരായ പ്രേംചന്ദ്, കെ ആര്‍ മോഹന്‍ദാസ് ടി എന്‍ രാമചന്ദ്രന്‍, വയോജനവേദി സെക്രട്ടറി എന്‍ പി മനോജ്കുമാര്‍ പ്രസംഗിച്ചു.

കുന്നത്തൂര്‍ രാധാകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. ടി പ്രകാശന്‍ സ്വാഗതവും കമ്മിറ്റിയംഗം സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു.

 

Latest