Kerala
കെ പി ഉണ്ണികൃഷ്ണനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം: രാഘവന്‍ എം പിയെ കെ പി സി സി വിലക്കിയതായി സൂചന
കെ പി ഉണ്ണികൃഷ്ണന്റെ രാജീവ് ഗാന്ധി വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് അറിയുന്നത്.
കോഴിക്കോട് | പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കുന്നതിന് എം കെ രാഘവന്‍ എം പിയെ കെ പി സി സി വിലക്കിയതായി സൂചന. കെ പി ഉണ്ണികൃഷ്‌നെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്നാണ് രാഘവന് കെ പി സി സി നല്‍കിയിരിക്കുന്ന നിര്‍ദേശം.
കെ പി ഉണ്ണികൃഷ്ണന്റെ രാജീവ് ഗാന്ധി വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് അറിയുന്നത്. ഉമ്മന്‍ ചാണ്ടിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്.
---- facebook comment plugin here -----