Connect with us

Prathivaram

പുസ്തകത്തട്ട്

Published

|

Last Updated

ആത്മകഥാക്കുറിപ്പുകൾ

ഡോ. ബി ആർ അംബേദ്കർ
പരിഭാഷ: പി എ ഹമീദ്

ഡോ. അംബേദ്കറിന്റെ കൃതികളിൽ നിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തിൽ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന ഓർമക്കുറിപ്പും. അംബേദ്കറുടെ ജീവിതദർശനവും ചിന്തകളും വ്യക്തമാക്കുന്ന കുറിപ്പുകളുടെ സമാഹാരം. മാതൃഭൂമി ബുക്സ്, പേജ് 104. വില 150 രൂപ.

എഴുത്തുകാരുടെ കുട്ടിക്കാലം

ഗോപി പുതുക്കോട്

കുഞ്ചൻ നന്പ്യാർ, വള്ളത്തോൾ, കുമാരനാശാൻ , ബഷീർ, ജി, ചങ്ങന്പുഴ, എസ് കെ പൊറ്റെക്കാട്ട്, ഒ വി വിജയൻ, കുഞ്ഞുണ്ണി, വൈലോപ്പിള്ളി, തകഴി തുടങ്ങി ഏവർക്കും പ്രിയപ്പെട്ട എഴുത്തുകാരുടെ ബാല്യകാല ജീവിതം വളരെ ലളിതമായി അവതരിപ്പിക്കുന്നു. മലയാള സാഹിത്യത്തിലെ എഴുത്തുകാരുടെ കുട്ടിക്കാല അനുഭവങ്ങളിലൂടെ അവരുടെ ജീവിതത്തെ അടുത്തറിയാനുപകാരപ്പെടുന്ന കുട്ടികൾക്കു വേണ്ടിയുള്ള ചെറു കുറിപ്പുകൾ. മിന്നാമിന്നി ( മാതൃഭൂമി ഇംപ്രിന്റ്) , പേജ് 184. വില 280 രൂപ.

കടലിന് ഒരു കരയും ചെറുതല്ല

ആഷിഖ് കരിയന്നൂർ

കാൽപ്പനിക ഭാവനയുടെ മാദകവും സ്വതന്ത്രവുമായ അന്തരീക്ഷത്തിലേക്ക് ഈ സൃഷ്ടികൾ വായനക്കാരെ എത്തിക്കുമെന്നതിൽ സംശയമില്ല. കവി ഹൃദയത്തിൽ മുളപൊട്ടിയ അനുഭൂതികളെ ഭാവ തീവ്രതയോടെ അതേ ഊഷ്മളതയോടെ വരച്ചിടുന്ന രചനാരീതി. കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് , പേജ് 56. വില 100 രൂപ.

ഹൈഫയിലേക്ക് തിരിച്ചുപോകുന്നവർ

ഗസ്സാൻ കനഫാനി
മൊഴിമാറ്റം: മുഹമ്മദലി വാഫി അങ്ങാടിപ്പുറം

1984ലെ നക്ബ ദിനങ്ങളും ലക്ഷക്കണക്കിന് ഫലസ്തീനികൾ നിഷ്ഠൂരമായി കൊലചെയ്യപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത സന്ദർഭവും മറ്റും കടന്നുവരുന്ന നോവൽ. ഫലസ്തീൻ ജനത നേരിടുന്ന ഭീതിദമായ പ്രതിസന്ധികളെ സൂക്ഷ്മമായി പിന്തുടരുന്ന രചന. ബുക്ക്പ്ലസ്. പേജ് 84. വില 130 രൂപ.