Connect with us

Business

പുതുതലമുറ മാരുതി സുസുക്കി എര്‍ട്ടിഗയുടെ ബുക്കിംഗ് ആരംഭിച്ചു

മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് 11,000 രൂപയ്ക്ക് പുതിയ എര്‍ട്ടിഗ ബുക്ക് ചെയ്യാവുന്നതാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ അടുത്ത തലമുറ എര്‍ട്ടിഗയുടെ ബുക്കിംഗ് ആരംഭിച്ചതായി പ്രഖ്യാപിച്ചു. ഒപ്പം പുതിയ എര്‍ട്ടിഗയുടെ ആദ്യ ഔദ്യോഗിക ടീസര്‍ ചിത്രവും കമ്പനി പുറത്തുവിട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവികളിലൊന്നാണ് എര്‍ട്ടിഗ. എര്‍ട്ടിഗയുടെ മൂന്നാം തലമുറ മോഡലാണ് വരാനിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ കൂടാതെ, നെക്സ്റ്റ്-ജെന്‍ എര്‍ട്ടിഗ എസ്-സിഎന്‍ജി ഇപ്പോള്‍ ഇസെഡ്എക്‌സ്‌ഐ വേരിയന്റില്‍ ലഭ്യമാകും.

ഉപഭോക്താക്കള്‍ക്ക് മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിച്ച് 11,000 രൂപയ്ക്ക് പുതിയ എര്‍ട്ടിഗ ബുക്ക് ചെയ്യാവുന്നതാണ്. നെക്സ്റ്റ്-ജെന്‍ കെ-സീരീസ് 1.5 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, പ്രോഗ്രസീവ് സ്മാര്‍ട്ട്‌ഹൈബ്രിഡ് ടെക്‌നോളജിയുള്ള ഡ്യുവല്‍ വിവിടി എഞ്ചിനാണ് പുതിയ എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്.

പുതിയ മാരുതി സുസുക്കി എര്‍ട്ടിഗയുടെ ഒരു ടീസര്‍ ചിത്രം മാത്രമേ പുറത്തിറങ്ങിയിട്ടുള്ളൂ. പുതിയ മോഡലിന് ഒരു പുതിയ ഫ്‌ളൂയിഡിക് ഡിസൈന്‍ ലഭിക്കുന്നുണ്ട്. പുതിയ എര്‍ട്ടിഗയ്ക്ക് മെച്ചപ്പെടുത്തിയ രൂപകല്‍പ്പനയും, പുതിയ സാങ്കേതികവിദ്യയും സുസുക്കി കണക്ട് എന്ന കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള സൗകര്യ സവിശേഷതകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.