Connect with us

First Gear

ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈനിനായുള്ള ബുക്കിംഗ് ആരംഭിച്ചു

വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കി ബുക്ക് ചെയ്യാം.

Published

|

Last Updated

ന്യൂഡല്‍ഹി|ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈനിന്റെ രാജ്യവ്യാപക ബുക്കിംഗ് തുടങ്ങി. വാഹനം മാര്‍ച്ച് 11ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25,000 രൂപ നല്‍കി ബുക്ക് ചെയ്യാം. വാഹനത്തിന്റെ ഡെലിവറികള്‍ മെയ് പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റയുടെ ഇ സ്പോര്‍ട്ടിയര്‍ പതിപ്പ് എന്‍8, എന്‍10 എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് ലഭ്യമാകുന്നത്.

ഹ്യൂണ്ടായ് ക്രെറ്റ എന്‍ ലൈനിന് 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ്-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭ്യമാണ്. ഈ എഞ്ചിന് 158 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും നല്‍കാന്‍ സാധിക്കും. വാഹനം മൂന്ന് മോണോടോണും മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും തിരഞ്ഞെടുക്കാം.

ടൈറ്റന്‍ ഗ്രേ മാറ്റ്, അബിസ് ബ്ലാക്ക്, പേള്‍ എന്നിവ മോണോടോണില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളില്‍ ബ്ലാക്ക് റൂഫുള്ള ഷാഡോ ഗ്രേ, ബ്ലാക്ക് റൂഫുള്ള അറ്റ്‌ലസ് വൈറ്റ്, ബ്ലാക്ക് റൂഫുള്ള തണ്ടര്‍ ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു.ആറ് എയര്‍ബാഗുകള്‍, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

 

 

 

 

Latest