Connect with us

IND VS ENG

വേഗത്തില്‍ നൂറ് വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ ബോളര്‍മാരുടെ പട്ടികയില്‍ ബൂമ്ര

അതേസമയം,ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടതല്‍ വിക്കറ്റുകളുള്ള ഇന്ത്യന്‍ താരങ്ങളില്‍ 23-ാമതാണ് ബൂമ്ര

Published

|

Last Updated

ഓവല്‍ | തന്റെ നേട്ടങ്ങളുടെ കണക്കുകളിലേക്ക് മറ്റൊരു പൊന്‍ തൂവല്‍ കൂടി ചേര്‍ത്ത് ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജസ്പ്രീത് ബൂമ്ര. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗം 100 വിക്കറ്റുകള്‍ നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബോളറായിരിക്കുകയാണ് ബൂമ്ര.

25 മാച്ചുകളില്‍ നിന്ന് 100 വിക്കറ്റ് തികച്ച കപില്‍ ദേവിന്റെ റക്കോര്‍ഡ് ഇതോടെ ബൂമ്ര മറികടന്നു. 24 മത്സരങ്ങളില്‍ നിന്നാണ് ബൂമ്ര ഈ റക്കോര്‍ഡ് മറികടന്നത്. ഓവല്‍ ടെസ്റ്റിലെ അഞ്ചാം ദിനത്തിലെ രണ്ടാം സെഷനില്‍ ഒലി പോപ്പിന്റെ വിക്കറ്റ് നേടിയതോടെയാണ് ബൂമ്ര ഈ റക്കോര്‍ഡ് സ്വന്തമാക്കിയത്.

അതേസമയം,ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടതല്‍ വിക്കറ്റുകളുള്ള ഇന്ത്യന്‍ താരങ്ങളില്‍ 23-ാമതാണ് ബൂമ്ര. എന്നാല്‍ മറ്റുള്ളവരേക്കാള്‍ മികച്ച ശരാശരിയും സ്‌ട്രൈക്ക് റേറ്റും ഇദ്ദേഹത്തിനാണ് ഉള്ളത്.

---- facebook comment plugin here -----

Latest